
കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെയും പുതുതായി ആരംഭിച്ച കുരിക്കത്തൂർ ബ്രാഞ്ചിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സേഫ് റൂം ഉദ്ഘാടനം അഡ്വ.പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. ആദ്യ നിക്ഷേപ സ്വീകരണം എൻ എം ഷീജ ജോയിൻറ് രജിസ്ട്രാർ ജനറൽ സഹകരണ വകുപ്പ് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി മാധവൻ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി യുസി , പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം റീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ഷൈപു, ജനാർദ്ദനൻ കളരിക്കണ്ടി, രജിൻ ദാസ്, അബ്ദുൾ ഗഫൂർ, കെ പി സുധീർ, എൻ കേളൻ, ഭക്തോത്തമൻ, കെ കെ ഗോപൻ (കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ എം ഗിരീഷ് സ്വാഗതവും ഡയറക്ടർ നിതിൻ കെ.ടി നന്ദിയും പറഞ്ഞു