കൊല്ലം: കൊല്ലത്ത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികള്‍ പിടിയില്‍. ഏരൂരിലും ചിതറയിലും ആയി രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഏരൂര്‍ ഈച്ചംകുഴി സ്വദേശി അനില്‍കുമാറി(41)നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. കബഡി അധ്യാപകനായ അനില്‍കുമാര്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇയാള്‍ കുട്ടിയെ മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. അനില്‍കുമാറിന് എതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി മോഹനനെ(61) ചിതറ പൊലീസാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന മോഹനന്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റിലായത്. 2022 ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടയില്‍ പോയി മടങ്ങിയ 10 വയസുകാരനെ ആളൊഴിഞ്ഞ റബ്ബര്‍ പുരയിടത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെയാണ് ചിതറ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *