വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.പൊള്ളുന്ന വെയിലിനെ വകവെക്കാതെ സ്ത്രീജനങ്ങളുടെ അകമ്പടിയോടെ എത്തിയ ഷാഫി വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി അന്‍വര്‍സാദത്ത് മുമ്പാകെ പത്രിക നല്‍കി.
വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനര്‍ ഏന്തിയായിരുന്ന പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് റോഡ്‌ഷോ പുറപ്പെട്ടത്. കെ കെ രമ എംഎല്‍എ, അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ നയിച്ച സ്ത്രീകളുടെ വനിതാറാലിക്കൊപ്പം ഷാഫി പറമ്പില്‍ ആര്‍ഡിഒ ഓഫീസിലേക്ക് വന്നത്.