മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി അമ്മയെ സന്ദര്‍ശിച്ച്‌ യോഗിആദിത്യനാഥ്. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷമാണ് കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് സ്വന്തം ഗ്രാമത്തിലെത്തുന്നത്.

ഗ്രാമത്തിലെത്തിയ യു പി മുഖ്യന്‍ ആദ്യം തന്റെ മാതാവിനെ കാണാനാണ് എത്തിയത്. അനുഗ്രഹത്തിനായി മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച ശേഷം, സമ്മാനമായി കൊണ്ടുവന്ന ഷാള്‍ അണിയിച്ചു. യോഗിയെ കണ്ട് മാതാവ് വികാരാധീനയായി.

അമ്മയോടൊപ്പമുള്ള ചിത്രം ‘മാ’ എന്ന തലക്കെട്ടോടെ യോഗി ട്വിറ്ററില്‍ പങ്കുവെച്ചു.

മരുമകന്റെ തലമുണ്ഡനം ചെയ്യല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് യോഗി എത്തിയത്. ഇരുപത്തെട്ടുവര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് യോഗി ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച യോഗിയുടെ ആത്മീയഗുരു മഹന്ദ് അവൈദ്യനാഥിന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു. ഗുരുവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും യോഗി പറഞ്ഞു.

2020 ഏപ്രിലില്‍ കൊവിഡ് ബാധിച്ച്‌ യോഗിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാല്‍ അന്ന് യു പി മുഖ്യമന്ത്രിയായ യോഗി വീട്ടിലെത്തിയിരുന്നില്ല. അവസാന നിമിഷത്തില്‍ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു, എന്നാല്‍ കൊവിഡ് കാരണം സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമയോര്‍ത്ത് തനിക്ക് അത് കഴിഞ്ഞില്ലെന്ന് യോഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *