തിരുവനന്തപുരം: തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. നെയ്യാറ്റിന്‍കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ഏഴുപേരാണ് വാനിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാലുപേര്‍ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.