കേരള നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ പ്രമുഖരും പിന്നിലായ സാഹചര്യം ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശത്തെ മുൻനിർത്തിയാണ് രാഹുലിന്റെ പരിഹാസം.

തിരഞ്ഞെടുപ്പ് കൺവെൻഷനിടെ തന്നോട് ചോദ്യം ചോദിക്കാൻ ശ്രമിച്ച ഒരാളോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഈ സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, ‘വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ ജനങ്ങൾ പറഞ്ഞു’ എന്നാണ് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘പോ മോനെ വിജയ എന്നല്ല, ഇറങ്ങിപ്പോ വിജയ’ എന്ന രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *