ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 291 ഇടത്തും എന്‍ഡിഎയാണ് മുന്നേറുന്നത്. 161 ഇടത്ത് മാത്രമാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് എന്‍ഡിഎ കുതിപ്പ്.

കേരളത്തില്‍ 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് 13 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, മാവേലിക്കര, കാസര്‍കോട് എന്നിവിടങ്ങളിലാണ് എല്‍ഡിഎ മുന്നേറുന്നത്. തുടക്കത്തില്‍ എന്‍ഡിഎയ്ക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *