തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ കുതിക്കുന്നു. ഇടതിന് കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 17 മുതല്‍ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ല്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയുടെ രണ്ട് സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ ലീഡ് നില ഉയര്‍ത്തിയാണ് തൃശൂരില്‍ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാന്‍ വി എസ് സുനില്‍ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *