രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ദില്ലിയിൽ കെജ്രിവാള് പ്രഭാവമുണ്ടായില്ല എന്നാണ് ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കനയ്യ കുമാർ പിന്നിലാണ്. ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.ന്യൂഡൽഹി മണ്ഡലത്തിൽ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ലീഡ് ചെയ്യുകയാണ്. പശ്ചിമ ഡൽഹിയിൽ ബിജെപിയുടെ കമൽജീത് ഷെരാവത്ത് മുന്നേറുന്നു. എഎപിയുടെ മഹാബൽ മിശ്രയാണ് എതിരാളി. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ ബിജെപി സ്ഥാനാർഥി യോഗേന്ദർ ചന്ദോലോയയ്ക്കാണ് ലീഡ്. കിഴക്കൻ ഡൽഹിയിൽ ഹർഷ് മൽഹോത്ര, സൗത്ത് ഡൽഹിയിൽ രാംവീർ സിങ് ബിധുരി, ചാന്ദിനിചൌക്കിൽ പ്രവീണ്‍ ഖണ്ഡേൽവാള്‍ എന്നീ ബിജെപി സ്ഥാനാർത്ഥികളും ലീഡ് ചെയ്യുന്നു. 2014, 2019 വർഷങ്ങളിൽ ദില്ലിയിൽ ഏഴിൽ ഏഴും നേടിയ എഎപി സഖ്യം ഇത്തവണ ദില്ലിയിൽ കനത്ത തിരിച്ചടി നേരിടുകയാണ്. കെജ്രിവാളിന്റെ ജയിൽവാസവും ജാമ്യത്തിലിറങ്ങിയുള്ള പ്രചാരണവും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ലെന്നാണ് നിലവിൽ വ്യക്തമാകുന്നത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
