ന്യൂഡല്‍ഹി: ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കൂരിയാട് റോഡ് തകര്‍ന്നതില്‍ നടപടികള്‍ തുടരുകയാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി ഭീമമായ തുക ചെലവഴിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുപ്പ് പരിധിയില്‍ ഇളവിനായി ഗഡ്കരി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോഡ് തര്‍ന്ന സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ വിശദീകരിച്ചു.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ആവശ്യമടങ്ങുന്ന മെമ്മോറാണ്ടം യോഗത്തില്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് നല്‍കി.