ആമസോണിൽ റിലീസ് ചെയ്ത ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച നിരൂപക പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.ഇപ്പോൾ ജോജി യില്‍ ബാബുരാജ് അവതരിപ്പിച്ച ‘ജോമോന് പനച്ചേല്‍’ എന്ന കഥാപാത്രത്തെ അഭിനന്ദിച്ച് തമിഴ് നടൻ വിശാൽ രംഗത്തെത്തിയിരിക്കുകയാണ് .സിനിമയിലെ ബാബുരാജിന്റെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടർന്ന് വിശാൽ നായകനാകുന്ന തു പ എന്ന സിനിമയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് താരം. ശരവണൻ ആണ് സംവിധായകൻ. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക. ഒടിടി റിലീസിലൂടെ ചിത്രം രാജ്യം മുഴവൻ ചർച്ചയായിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം മികച്ച കഥാപാത്രമായി എല്ലാവരും പറഞ്ഞിരുന്നത് ബാബുരാജ് ചെയ്ത ജോമോൻ എന്ന കഥാപാത്രത്തെയായിരുന്നു.
സിനിമയിൽ ഒരു പ്രധാന കഥാപത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണെങ്കിലും ‘വില്ലന്‍’ എന്ന് പറയാനാവില്ലെന്ന് ബാബുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിശാൽ നേരിട്ട് ഫോൺ ചെയ്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും ബാബുരാജ് പറഞ്ഞു.
