ഹൈദരാബാദ്: ഭദ്രാദ്രി കോതഗുഡെം ജില്ലയില്‍ പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. യു.കെ.ജി വിദ്യാര്‍ഥിനിയായ റിയാന്‍ഷിക ആണ് മരിച്ചത്. ജൂലൈ 1നായിരുന്നു സംഭവം. സോഫയില്‍ ഇരുന്ന് എഴുതുന്നതിനിടെ കൂട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന തലയില്‍ തറച്ചുകയറുകയുമായിരുന്നു. ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ചികിത്സയിലിരിക്കെയായിരുന്നു മരണം. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *