തിരുവനന്തപുരം: കേരള സര്‍വകലാശാല വിസിക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം. വിസി ആര്‍എസ്എസിന്റെ ദാസ്യപ്പണിയെടുക്കുന്നു എന്നാണ് മുഖപ്രസംഗത്തിലെ ആരോപണം. സര്‍വകലാശാല വിസിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും മോഹനന്‍ കുന്നുമ്മലിനില്ലെന്നും സംഘപരിവാര്‍ ഏജന്റ് ആയി പ്രവര്‍ത്തിച്ച് സര്‍വകലാശാലയെ തകര്‍ക്കുകയാണ് വിസിയുടെ ലക്ഷ്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സംഘപരിവാര്‍ ഒത്താശയോടെ സര്‍വകലാശാലയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സര്‍വകലാശാലകളെ സംഘപരിവാറിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്നു. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖ അല്ലെന്ന് ഗവര്‍ണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *