കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയമുണ്ട്. റിബേഷിനെ പ്രതിചേര്‍ക്കാന്‍ എസ്‌ഐടി ഇതുവരെ തയാറായിട്ടില്ല. ജിതിന് സിപിഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍ പറഞ്ഞു.

അതേസമയം ജിതിന്‍ ഭാസ്‌കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വലിയ സ്വീകരണമൊരുക്കാനാണ് ഡിവൈഎഫ്‌ഐ ആലോചിക്കുന്നത്. ഇന്നാണ് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

കേസില്‍ റിമാന്‍ഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജിതിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയില്‍ മോചിതനാകുന്ന ജിതിന് ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരില്‍ വെച്ചാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *