ഇടതുകാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ശസ്ത്രക്രിയ നടത്തി ശരിയാക്കാന്‍ നോക്കിയിട്ടില്ലെന്നും മമ്മൂട്ടി.ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്‍ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് മമ്മൂട്ടിയുടെ ഈ പരാമർശം ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും കാല് ചെറുതാകും. പിന്നെയും ആളുകള്‍ കളിയാക്കുമെന്ന് തമാശയായി മമ്മൂട്ടി പറഞ്ഞു . പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നതെന്നും മമ്മൂട്ടി.
ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്‍ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്‍താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.

കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെയാണ് മമ്മൂട്ടിയുടെ പ്രസംഗം.

എമിറേറ്റസ് മേയ്‍‌ത്ര ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് എബ്രഹാം ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു.

കൊവിഡ് രണ്ടാം ലോക്ക് ഡൗണിനിടെ മറ്റ് താരങ്ങള്‍ സിനിമകളുമായി സജീവമായെങ്കില്‍ മമ്മൂട്ടി ചിത്രീകരണത്തിലേക്ക് കടന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *