മോഷ്ടിച്ച പഴ്‌സില്‍ നിന്നും പണംമാത്രമെടുത്ത് എ ടി എം കാർഡ് ഉൾപ്പെടെ മറ്റ് രേഖകള്‍ അടങ്ങിയ പഴ്‌സ് തിരിച്ച് എല്‍പ്പിച്ച മോഷ്ടാവിന് ഉടമസ്ഥന്റെ നന്ദി പ്രകടനം. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെ നല്‍കിയ കള്ളന് സാമൂഹികമാധ്യമങ്ങള്‍ വഴി നന്ദിയറിയച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ചിന്തന്‍ശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് മോഹനന് പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡ് ഉള്‍പ്പടെ വിവിധ രേഖകളും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. രാത്രിയില്‍ സുഹൃത്തിനോട് പണംവാങ്ങി നാട്ടിലെത്തി. പുതിയ എടിഎം കാര്‍ഡിന് അപേക്ഷിക്കുന്നതിനിടെയാണ് പോസ്‌റ്റോഫീസില്‍നിന്ന് ഫോണ്‍ വന്നത്. നഷ്ടപ്പെട്ട പഴ്‌സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്‌റ്റോഫീസില്‍നിന്ന് അറിയിച്ചു. കാര്‍ഡുകള്‍ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയതെന്നും മോഹനന്‍ പറഞ്ഞു.

മോഹനന്റേത് ഉള്‍പ്പെടെ നാലു പഴ്‌സുകള്‍ പോക്കറ്റടിച്ച കള്ളന്‍ പണമെടുത്തശേഷം പഴ്‌സുകള്‍ തപാല്‍ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതോടെയാണ് പണം മാത്രമെടുത്ത് കാര്‍ഡുകളും രേഖകളും തിരിച്ചുതന്ന പോക്കറ്റടിക്കാരനോട് മോഹനന്‍ സോഷ്യല്‍മീഡിയ വഴി നന്ദിയറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *