കോഴിക്കോട്∙ ട്രോളിങ് നിരോധനത്തിനു ശേഷം പുറംകടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകളിൽ പരിശോധന കർശനമാക്കി ഫിഷറീസ് വകുപ്പ്. വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ബോട്ടുകളിൽ പരിശോധന.

ഇന്നലെ പുലർച്ചെ പുതിയാപ്പ ഹാർബറിൽ തിരിച്ചെത്തിയ മത്സ്യബന്ധന ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ അയലക്കുഞ്ഞുങ്ങളെ കണ്ടെത്തി. ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി. കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതും വിൽപന നടത്തുന്നതും ഫിഷറീസ് വകുപ്പ് വിലക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *