പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സംസ്ഥാന പോലീസിനോട് സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല. അക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു. പാര്‍ട്ടിയുടെ നിലപാട് അവരെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനേയും അറിയിച്ചിട്ടുണ്ട്. ഇതൊരു പരസ്യമായ വിവാദമാക്കാനുള്ള കാര്യമല്ല. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഞങ്ങള്‍ അത്തരമൊരു വിമര്‍ശനം ഉന്നയിച്ചിട്ടില്ല, കാനം പറഞ്ഞു.

പൊലീസിനെതിരായ ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. പരാമര്‍ശം തെറ്റാണെന്ന നിലപാടിലായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയം പാര്‍ട്ടി കമ്മിറ്റിയിലും ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *