ഡല്‍ഹി: സിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയില്‍ എടുക്കും. ചര്‍ച്ചകള്‍ക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. . FIR ഇല്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കും. തല്‍ക്കാലത്തേക്ക് സിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. നിലവിലെ എഫ്‌ഐആറില്‍ ആണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.തത്കാലം പിരിയുന്നുവെന്നും വൈകിട്ട് തിരിച്ചെത്തി നടപടികള്‍ പരിശോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രതിയുടെ വെളിപ്പെടുത്തല്‍ വീഡിയോ പോലീസ് പരിശോധിക്കും.

നേരത്തെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന വെളിപ്പെടുത്തലില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *