മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖിന്റെ വീട്ടിലെത്തി നടൻ സൽമാൻ ഖാൻ. ഞായറാഴ്ച രാത്രിയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖിന്റെ മുംബയിലെ വസതിയിലെത്തിയത്.
ഷാരുഖ് ഖാന്റെ അടുത്ത സുഹൃത്താണ് സൽമാൻ ഖാൻ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ വൈകിട്ടോടെയാണ് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് സൽമാൻ ഷാരുഖിന്റെ വീട്ടിലെത്തിയത്.അതേസമയം ആര്യന്‍ ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടിയും എത്തിയിട്ടുണ്ട്. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും. യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ നിശബ്ദരായി ഇരിക്കണമെന്ന് സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.
#WATCH | When a raid is conducted at a place, many people are taken into custody. We assume that a particular boy must have consumed it (drugs). The process is on. Let's give that child a breather. Let real reports come out: Actor Sunil Shetty on NCB raid at an alleged rave party pic.twitter.com/qYaYSsxkyi
— ANI (@ANI) October 3, 2021
‘റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം.’–സുനിൽ ഷെട്ടി വ്യക്തമാക്കി.
Mumbai | A drug supplier was taken into custody by Narcotics Control Bureau following raids in Bandra, Andheri, Lokhandwala, late last night. pic.twitter.com/SMRiwqq7sh
— ANI (@ANI) October 4, 2021
ശനിയാഴ്ച രാത്രി ആഡംബര കപ്പലിൽ നടന്ന എൻ സി ബി റെയ്ഡിലാണ് ഷാരുഖിന്റെ മകനായ ആര്യൻ പിടിയിലായത്.
