നെൽകൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ കീടനാശിനി തളിക്കുന്നതിനിടെ അവശനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂർ, മുനിസ്വാമി കോവിൽ തെരുവിൽ ഗുണശേഖരൻ (42) ആണ് മരിച്ചത്.

കഴിഞ്ഞ മാസം വയലിൽ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗുണശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം കമ്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ​ഗുണശേഖരനെ പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഗൂഢല്ലൂർ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി തളിക്കുന്നതിനിടെ മറ്റ് രണ്ട് കർഷകർ കൂടി തളർന്നുവീണിരുന്നു.

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവർ ഉപയോ​ഗിച്ച കീടനാശിനി സംബന്ധിച്ച് ഗൂഢല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *