‌’വേദി’ ഓഡിറ്റോറിയം ആന്റ് കോൺഫറൻസ് റൂം ഉദ്‌ഘാടനം നാളെ

0

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് കീഴിലെ കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആൻഡ് കോൺഫറൻസ് റൂം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ അഞ്ചിന് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

1170 ചതുരശ്ര അടി ഏരിയയിൽ 100 പേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രൊജക്ഷൻ, സൗകര്യങ്ങളോടു കൂടിയാണ് “വേദി’ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയത്തോട് ചേർന്ന് 300 ചതുരശ്ര അടിയിൽ പരാമവധി 20 പേർക്ക് വരെ യോഗം ചേരാവുന്ന രീതിയിലാണ് കോൺഫറൻസ് റൂം നിർമ്മിച്ചിട്ടുള്ളത്. അനുബന്ധമായി ടോയിലറ്റ് സൗകര്യങ്ങളും ഈ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.കെ രാഘവൻ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാവും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here