കാസര്‍കോട്: കാസര്‍കോട് നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചു. കരിന്തളം മഞ്ഞളംകാട്ടെ ബിജു, തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍ രാജ് എന്നിവരാണ് ഇന്നലെ രാത്രി മരിച്ചത്. ഇതോടെ പൊള്ളലേറ്റ് മരിച്ചവരുടെ എണ്ണം നാല് ആയി. വെടിക്കെട്ട് അപകടത്തില്‍ സാരമായി പരിക്കേറ്റ 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

കാസര്‍കോട് നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് നീലേശ്വരം സ്വദേശി ബിജു രാത്രി 8 മണിയോടെയും തുരുത്തി ഓര്‍ക്കളത്തെ ശാബിന്‍ രാജ് 12 മണിയോടെയുമാണ് മരിച്ചത്. കിനാനൂര്‍ സ്വദേശി രതീശ് ഇന്നലെ രാവിലെയും ചോയ്യംകോട് കിനാനൂര്‍ റോഡിലെ സന്ദീപ് ശനിയാഴ്ച രാത്രിയും മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വെടിപ്പുരയ്ക്ക് തീ പിടിച്ച് 154 പേര്‍ക്ക് പരിക്കേറ്റത്. 97 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇതില്‍ ഒരാള്‍ വെന്റിലേറ്ററിലും 27 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *