സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി. കണ്ണൂർ സ്വദേശിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് വിട്ട ആളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ.

Leave a Reply

Your email address will not be published. Required fields are marked *