ചാത്തമംഗലം കോറമ്പറ്റ പാടത്തിൽ മത സൗഹാർദ്ദ കൊയ്ത്തുത്സവം

0

ചാത്തമംഗലം നെച്ചൂളിയിൽ കോറമ്പറ്റ പാടത്തിൽ പൈതൃകം കൊയ്ത്തുത്സവം നടത്തി.വിത്തിന്റെ പ്രദർശനം,അരിയുടെ പ്രദർശനം എന്നിവ ചടങ്ങിൽ ഉണ്ടായിരുന്നു .എൻ ഐ ടി ഡയറക്ടർ പ്രസാദ് കൃഷ്ണ കൊയ്ത്ത് നടത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ.ഹുസ്സൈൻ മടവൂർ.ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൾ ഗഫൂർ,ശാന്തിഗിരി ആശ്രമം സ്വാമി ഭക്തദത്തൻ,കേരളം കൗൺസിൽ ഓഫ് ചർച്ച് ഫാദർ ബേബി പീറ്റർ,കൃഷി ഓഫീസർ വിജയ് കൃഷ്ണ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.നിറപറ ഒരുക്കി എല്ലാവരും ചേർന്ന് കൊയ്ത് നടത്തികൊണ്ടുള്ള സൗഹാർദ്ദപരമായ ചടങ്ങാണ് നടത്തിയത്.രണ്ട് ഏക്കറിലാണ് കൃഷി നടത്തിയത്‍.,കറുത്ത തവിട് ,ചുവന്ന തവിട് ,വെള്ള തവിട് എന്നിവയിൽ നിന്നെല്ലാമുള്ള നെല്ലിനങ്ങൾ അടക്കം തനിനാടൻ നെല്ല് വിത്തുകൾ ആയിരുന്നു ഉണ്ടായിരുന്നത്.ഇത്തരം പ്രവർത്തനങ്ങൾ നാടിന് ആവിശ്യമാണെന്ന് ചടങ്ങിൽ എൻ ഐ ടി ഡയറക്ടർ പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു.പൈതൃകം ഗ്രൂപ്പ് പ്രസിഡന്റ് വിപിൻ,സെക്രട്ടറി ജയകൃഷ്ണൻ മാസ്റ്റർ വിവിധ കല സാംസ്‌കാരിക പ്രവർത്തകർ അടക്കം ചടങ്ങിൽ പങ്കെടുത്തു.വിവിധതരം അരികളുടെ കഞ്ഞി, കറുത്ത തവിട് അരിയുടെ പായസവും,ഇവർ തന്നെ ഉല്പാദിപ്പിച്ചെടുത്ത ഊർജ ധാനി എന്ന പാനീയവും ചടങ്ങിൽ വിതരണം ചെയ്തിരുന്നു ഉച്ച ഭക്ഷണത്തോടെയാണ് ചടങ്ങ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here