പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹസംഘത്തെ പൊലീസ് മര്‍ദിച്ചതായി പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 7 അംഗസംഘത്തെ പോലീസ് തല്ലിയെന്നാണ് ആരോപണം . കോട്ടയം സ്വദേശികള്‍ക്കാണ് മര്‍ദേനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കല്യാണത്തില്‍ പങ്കെടുത്തു മടങ്ങിയ സംഘമാണ് പൊലീസ് മര്‍ദ്ദനത്തിനിരയായതായി പരാതി നല്‍കിയത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നു. പത്തനംതിട്ട ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ്. ജിനുവും സംഘവും വിവാഹ സംഘത്തെ ആക്രമിച്ചത്. സംഭവത്തില്‍ എസ്‌ഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസെത്തിയത്. ആളുമാറി വിവാഹ സംഘത്തെ ആക്രമിച്ചു എന്നും റിപ്പോര്‍ട്ട്.