
കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത എം.പി.കേളുക്കുട്ടിക്ക് മുറിയനാൽ യൂണിറ്റ് കോൺഗ്രസ് കമ്മറ്റി സ്വീകരണം നൽകി. ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധൃക്ഷത വഹിച്ചു. മുറിയനാൽ യുനിറ്റ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു കൊടമ്പാട്ടിൽ സ്വാഗതവും ജോഫി.ടി എഫ് നന്ദിയും പറഞ്ഞു. ഡിസി സി ജനറൽ സെക്രട്ടറിമാരായ എം.ധനീഷ്ലാൽ,അബ്ദുറഹിമാൻ ഇടക്കുനി, കുന്നമംഗലം ഗ്രാമപഞ്ചായത്ത് 23ാംവാർഡ് മെമ്പർ ഫാത്തിമ ജസ്ലിൻ, കുന്നമംഗലം ബ്ലോക്ക് മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ലസിത കാരക്കുന്നുമ്മൽ, എ.പി.ഗോപാലൻ, മോഹൻദാസ് പാലുമണ്ണിൽ,വി.പി.പത്മനാഭൻ നായർ, എന്നിവർ സംസാരിച്ചു.