
മടവൂർ മുട്ടാഞ്ചേരി വെള്ളിലാട്ട്പറമ്പ് ആസ്ഥാനെ ഗൗസിയിൽ പ്രകൃതിക്കായി, ജീവകാരുണ്യത്തിനായി, മാനവ നന്മക്കായി എന്ന പ്രമേയത്തിൽ കെ.ജി.എൻ ട്രസ്റ്റ് ജശ്നേ സിന്ദാനവാസ് കേരളാ ഗ്രാമീണ നന്മാ ചാരിറ്റബിൾ ട്രസ്റ്റ് മാനവമൈത്രി സംഗമം സംഘടിപ്പിച്ചു. അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.ജി.എൻ ട്രസ്റ്റ് ചെയർമാൻ ഖ്വാജാ ഖൗസിപീർ സിന്ദാനവാസ് അധ്യക്ഷത വഹിച്ചു.
പ്രമുഖ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുത്തു. ഒളിമ്പിക് സ്കൂൾ ഗെയിംസ് കരാട്ടെ ഗോൾഡ് മെഡൽ വിന്നർ കെ.മുഹമ്മദ് നഹാദിന് കെ.ജി.എൻ മാനവീയ പുരസ്ക്കാരം സമർപ്പിച്ചു. സംസ്ഥാന സ്കൂൾ കലാമേളയിൽ എ.ഗ്രേഡ് നേടിയ മടവുർ പഞ്ചായത്തിലെ വിദ്യാർത്ഥികളെ ആദരിച്ചു. അഞ്ഞൂറോളം പേർക്ക് അരി, ബാഗ്, വസ്ത്രം, നിസ്ക്കാര കുപ്പായം, വൃക്ഷ തൈകൾ, ഭക്ഷണം എന്നിവ വിതരണം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പ്, അക്യൂപങ്ചർ ട്രീറ്റ്മെൻ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ, കേരള ഹെൽത്ത് സർവീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീ പി പി പ്രമോദ് കുമാർ, മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ്, മെമ്പർമാരായ പി. നിഖിത സി. സിറാജ്, കുന്നമംഗലം എസ് എച്ച് ഒ കിരൺ, മുഹമ്മദ് യൂനുസ്ഷാ, വി സി റിയാസ്ഖാൻ, എ പി നസ്തർ,സലിം മുട്ടാഞ്ചേരി, നസീർ ഷാ,കെ.ടി അസീസ്, ഷിഹാബ്ഷാ , തിലകൻ ടി ടി, അസ്‌ഹുദ്ദീൻ ഷാ, സൈനുദ്ദീൻ മടവൂർ തുടങ്ങിയവർ സംസാരിച്ചു.