കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില.
ലോകവിപണിയില്‍ കഴിഞ്ഞ ദിവസം സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.9 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഔണ്‍സിന് 2,897.29 ഡോളറായാണ് വില വര്‍ധിച്ചത്. വില 2,845.14 ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണത്തിന്റെ ഭാവി വില ഉയര്‍ന്നത്.