
കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ് എഫ് ഐ പ്രതിഷേധം. പ്രതിഷേധക്കാർ വിസിയെ മോഹൻ ഭഗവതിനോട് ഉപമിച്ച് ബാനർ ഉയർത്തി. വിസിയെ കാണാനില്ലെന്നും എസ് എഫ് ഐ പ്രവർത്തകർ പരിഹസിച്ചു.സർവകലാശാല ആസ്ഥാനത്തിന് മുന്നിലാണ് ബാനർ കെട്ടി പ്രതിഷേധിച്ചത്. പ്രതിഷേധിച്ച എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ് എസ് എഫ് ഐ പ്രവർത്തകരുമായി പോയ പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു.ക്രമസമാധാന പ്രശ്നത്തിലേക്ക് പോകുകയാണെന്ന് കാണിച്ച് സർവകലാശാല കത്തയച്ചിരുന്നതായി പൊലീസ് അറിയിച്ചു. യൂണിവേഴ്സിറ്റിക്ക് മുന്നിലുള്ള സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി.