കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ രജിസ്‌ട്രേഡ് സംഘടനയായ കോഴിക്കോട് പരിവാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ ക്ഷണിക്കല്‍ ധര്‍ണ്ണ നടത്തി. ആശ്വാസ കിരണം തൊഴിലുറപ്പ് പദ്ധതി തുല്യമാക്കി വര്‍ദ്ധിപ്പിക്കണം. പ്രതിമാസം തന്നെ വിതരണം ചെയ്യണം. വരുമാന പരിധി നോക്കാതെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുക. ഉള്‍ചേര്‍ച്ച വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുക. ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുക. നിരാമയ ഇന്‍ഷുറന്‍സ് പ്രീമിയം പുനസ്ഥാപിക്കുകയും ക്ലയിം 5 ലക്ഷമാക്കി ഉയര്‍ത്തുക ക്യാഷ് ലെസ് സ്‌കീമാക്കി മാറ്റുകയും ചെയ്യുക. ഭിന്നശേഷി സമഗ്ര സര്‍വ്വേ നടത്തുക, സ്‌പെഷല്‍ സ്‌കുളിന് അര്‍ഹമായ ഗ്രാന്റും ശമ്പള വര്‍ദ്ദനവും നടപിലാക്കുക.
ജില്ലാ വൈസ് പ്രസിഡണ്ട് പി.സിക്കന്തര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഷേര്‍ലി അനില്‍ ഉല്‍ഘാടനം ചെയ്തു. മെയ്ഡ് സംസ്ഥാന ജനറല്‍ സിക്രട്ടറി സിനില്‍ദാസ് പൂക്കോട്ട് സ്‌പെഷന്‍ സ്‌കൂള്‍ എംപ്ലോയിസ് യുനിയന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി ടി. പ്രഭാകരന്‍, മലബാര്‍ ഡഫ് അസോസിയേഷന്‍ പ്രസിഡണ്ട് ജയന്ത് കുമാര്‍, സംസ്ഥാന വികലംഗ സംയുക്ത സമിതി പ്രസിഡണ്ട് ബാലന്‍ കാട്ടുങ്ങല്‍, വികലാംഗ സംരക്ഷണ സമിതി ജനറല്‍ സിക്രട്ടറി മടവൂര്‍ സൈനുദീന്‍, ശംസീര്‍ പയ്യോളി, ജോണ്‍സണ്‍ തോമസ്, റസീല ബഷീര്‍, ലത്തീഫ് ഓമശ്ശേരി, മുനീറ ഗഫൂര്‍ , അയിശാ താമരശേരി, അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ സംസാരിച്ചു.