അധ്വാനിക്കുന്ന സ്ത്രീ വിഭാഗത്തിന്റെ കഥ പ്രേക്ഷകരിലെത്തിക്കാന്‍ ഒരുങ്ങി കേരളത്തിലെ സംവിധായകരുടെ കൂട്ടായ്മയായ കളക്ട്ടീവ് ഫേസ് വണ്‍. 21 അവേഴ്‌സ് എന്ന പേരില്‍ ഒരു ഡോക്യൂമെന്ററിയാണ് കളക്കറ്റീവ് ഇത്തവണ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ തലേ ദിവസമായ മാര്‍ച്ച് 7ന് ഡോക്യൂമെന്ററി റിലീസ് ചെയ്യും.
ഡോക്യൂമെന്ററിയുടെ ട്രെയ്‌ലര്‍ നടി നിമിഷ സജയന്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ട്രെയ്‌ലര്‍ കളക്ക്റ്റീവ് ഫേസ് വണ്ണിന്റെ യൂട്യൂബ് ചാനലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വൈകീട്ട് 6 മണിക്ക് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡോക്യുമെന്ററിയുടെ മലയാളം പതിപ്പ് പുറത്തിറങ്ങുന്നത്. സുനിത സിവിയാണ് 21 അവേഴ്‌സിന്റെ സംവിധായിക. കോസ്റ്റല്‍ വിമന്‍സ് ഫെഡറേഷന് വേണ്ടി മാഗ്ലീന്‍ ഫിലോമിന യോഹ്നാനാണ് ഡോക്യൂമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. 28 മിനിറ്റ് ധൈര്‍ഖ്യമുള്ള ഡോക്യൂമെന്ററി മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
മത്സ്യ വില്‍പ്പന ജീവിതമാര്‍ഗമായി സ്വീകരിച്ച രാജമ്മ എന്ന സ്ത്രീയുടെ ജീവിതമാണ് ഡോക്യുമെന്ററിയിലൂടെ പറയുന്നത്. റോഡ് സൈഡില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ആയിരക്കണക്കിന് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് രാജമ്മ. ദിവസേന തൂത്തുക്കുടി ഹാര്‍ബറില്‍ പോയി മീന്‍ എടുത്ത് തിരിച്ച് തന്റെ നാട്ടില്‍ കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന സ്ത്രീയാണ് രാജമ്മ. രാജമ്മയുടെ നാട്ടില്‍ നിന്നും 200 കിമീ ദൂരമാണ് ഹാര്‍ബറിലേക്ക് ഉള്ളത്. ഇത്തരത്തില്‍ ജീവിക്കുന്നതിനായ ദൈനംദിന ജീവിതത്തില്‍ പോരാടുന്ന തൊഴിലാളികളായ സ്ത്രീ സമൂഹത്തിന്റെ പ്രശ്‌നങ്ങളും, പ്രയ്തനങ്ങളും തുറന്നു കാട്ടുന്നതിനാണ് 21 അവേഴ്‌സ് എന്ന ഡോക്യൂമെന്ററി.