മാവേലിക്കരയിൽ കിണറ്റിൽ വീണ രണ്ടു വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന് എട്ട് വയസുകാരി സഹോദരി. പൈപ്പിലൂടെ ഇറങ്ങിയതാണ് എട്ട് വയസുകാരി ദിയ ഫാത്തിമ തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അംഭവം.

കുട്ടികളുടെ ഉമ്മ ഷാജില മുറ്റത്ത് പാത്രം കഴുകുന്ന സമയത്ത് ദിയയും അനുജത്തി ദുനിയയും അയയിൽ വസ്ത്രങ്ങളെടുക്കുകയായിരുന്നു ഇതിനിടെയാണ് ഇവരുടെ കണ്ണ് വെട്ടിച്ച് അനുജൻ ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി കിണറിനു മുകളിലേക്ക് കയറിയത്. തുടർന്ന് തുരുമ്പിച്ച ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കുട്ടി 20 അടിയിലേറെ താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. യുണ്ട് കിണറിന്. ശബ്ദം കേട്ട ഉടൻ തന്നെ ഓടിയെത്തിയ സഹോദരി ദിയ കണ്ടത് കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന കുഞ്ഞനുജനെയാണ്.
കൃത്യ സമയത്തെ ദിയയുടെ ഇടപ്പെടൽ മൂലം അനുജൻ‌ രക്ഷപ്പെടുകയായിരുന്നു. കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഇറങ്ങി ഇവാനെ ദിയ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷാജിലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടു കുട്ടികളെയും കിണറ്റിൽ നിന്നും പുറത്തേക്കെത്തിച്ചു.

തലക്ക് ചെറിയ മുറിവ് പറ്റിയതിനാൽ ഇവാനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുഞ്ഞ് ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ദിയയ്ക്ക് പരുക്കേറ്റിട്ടില്ല. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദിയ.

Leave a Reply

Your email address will not be published. Required fields are marked *