ചെന്നൈ ∙ തമിഴ്നാട്ടിൽ അണ്ണാഡിഎംകെയുമായും പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കാനുള്ള നീക്കം നടൻ വിജയ് സജീവമാക്കിയതായി റിപ്പോർട്ടുകൾ. ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം പ്രവർത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്.

പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി വിജയ്‌യെ വീട്ടിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണ് എൻആർ കോൺഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാർത്തകൾ വന്നിരുന്നത്. രമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ എംഎൽഎമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *