കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ എം.എസ്.സി എല്‍സ 3 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്നറുകളില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നതെന്ന പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ടു.
കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡാണ് 13 കണ്ടെയ്‌നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേര്‍ന്നാല്‍ അസറ്റലിന്‍ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പര്‍ക്കം പലതരത്തില്‍ അപകടകരമാണ്. ഇതില്‍ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്.
ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്‌നറില്‍ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്‌നറില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്‌നറില്‍ തടിയുമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.
87 കണ്ടെയ്നറുകളില്‍ തടിയും 60 കണ്ടെയ്നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്നറുകളില്‍ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 കണ്ടെയ്നറുകളിലെ വിവരങ്ങളാണ് പുറത്തുവിട്ടത്. മേയ് 24ന് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ചാണ് ലൈബീരിയന്‍ ചരക്ക് കപ്പല്‍ മുങ്ങിയത്.