ഇടുക്കി: ഇടുക്കിയില്‍ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തു. ഇടുക്കി അടിമാലിയിലാണ് നര്‍ക്കോട്ടിക് സംഘം മിഠായികള്‍ പിടിച്ചെടുത്തത്. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഇവയുടെ ഉറവിടം കണ്ടെത്തുമെന്ന് നാര്‍ക്കോട്ടിക് സംഘം വ്യക്തമാക്കി.
അതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീണ്‍ കസ്റ്റഡിയിലെടുത്തു. കാറില്‍ കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തില്‍ നടന്ന രാസലഹരി വേട്ടയില്‍ മുഖദാര്‍ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീര്‍ എന്നിവരില്‍ നിന്ന് കാറില്‍ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി . ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബേപ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത് .
എംഡിഎംഎ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ എല്‍എസ്ഡി, കെറ്റാമിന്‍, ഡയസെപ്പം, ടൈഡോള്‍, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ ജില്ലയില്‍ നിന്ന് പിടികൂടി. ലഹരി വ്യാപനവും, ഉപയോഗവും തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീരദേശ മേഖല ഉള്‍പ്പടെ കേന്ദ്രീകരിച്ചു പൊലീസും എക്‌സൈസും ചേര്‍ന്ന് പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്.
