വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ രക്ഷിച്ച് എന്‍ ഡി ആര്‍ എഫ് സംഘം. ഇന്നലെയാണ് സൂചിപ്പാറക്ക് സമീപത്തെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. ഇവര്‍ കണ്ടെത്തിയ ഒരു മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു. പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് വനത്തില്‍ തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്.
കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. വനത്തിനുള്ളില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. വനം വകുപ്പിന്റെ കാന്തന്‍പാറ ഔട്ട് പോസ്റ്റില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഭക്ഷണവും, ലൈറ്റുമുള്‍പ്പടെ ഇവരുടെ കൈവശമുണ്ടായിരുന്നു.