കാരന്തൂര്‍: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മമാസമായ റബീഉല്‍ അവ്വലിനെ വരവേറ്റ് മര്‍കസില്‍ വിളംബര റാലിയും സന്ദേശ പ്രഘോഷവും നടത്തി. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചും ദഫ് മുട്ടിയും നബിവചനങ്ങള്‍ പങ്കുവെക്കുന്ന പ്ലക്കാഡുകള്‍ ഉയര്‍ത്തിയും നടന്ന റാലിയില്‍ വിദ്യാര്‍ഥികളും ജീവനക്കാരുമായി ആയിരത്തോളം പേര്‍ അണിനിരന്നു. റാലിക്ക് ശേഷം മീലാദ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് മര്‍കസ് അങ്കണത്തില്‍ പതാകയുയര്‍ത്തലിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. മാനവിക സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സര്‍വകാലികവുമായ നബി സന്ദേശങ്ങള്‍ വിളംബരം ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ഏവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടികളില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, മജീദ് കക്കാട്, അബ്ദുല്ല സഖാഫി മലയമ്മ, ബശീര്‍ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം, ഉമറലി സഖാഫി എടപ്പുലം, അബ്ദുല്‍ കരീം ഫൈസി, അബ്ദുലത്തീഫ് സഖാഫി, അഡ്വ. മുസ്തഫ സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെ കെ എന്നിവര്‍ പങ്കെടുത്തു.