മടവൂര്‍ : അധ്യാപക ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍.വിദ്യാലയത്തിലെ അന്‍പതോളം അധ്യാപകരും പി ടി എ പ്രതിനിധികളും രക്തദാനം നടത്തി . കോഴിക്കോട് ബീച്ച് ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേവലം പുസ്തകത്താളുകളിലെ അറിവുകള്‍ക്ക് പുറമേ രക്തദാനം പോലുള്ള പുണ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.വിദ്യാലയാനുഭവങ്ങള്‍ പങ്കുവെക്കല്‍, ചര്‍ച്ച, തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി രക്തദാനം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ,പ്രിന്‍സിപ്പാള്‍ എം സിറാജുദീന്‍ ഹെഡ്മാസ്റ്റര്‍ ടി കെ ശാന്തകുമാര്‍ എന്നിവര്‍ രക്തദാനം നടത്തി ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി പി മനോഹരന്‍ , ഡോ ഡോക്കോ,നഴ്‌സിംഗ് ഓഫീസര്‍ രോഷ്മ ,കൗണ്‍സിലര്‍ മഞ്ജുഷ ,ശരീഫ ,സ്റ്റാഫ് സെക്രട്ടറി ഷാജു പി കൃഷ്ണന്‍ ,പി കെ അന്‍വര്‍ ,പി അബ്ദുല്‍ ലത്തീഫ് ,പി നൗഫല്‍ , ടി മുസ്തഫ,മുനീര്‍ പുതുക്കുടി ,വി കെ അനസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *