നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ‘ഈശോ.പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ വിവാദത്തിലുമായിരുന്നു.ഇപ്പോൾ ‘ഈശോ’യുടെ പേരിൽ ഉണ്ടായ വിവാദങ്ങളിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പി.സി. ജോർജ്. ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായെന്നും പിസി ജോര്‍ജ് പറഞ്ഞു.

സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി എന്ന അടിക്കുറിപ്പോടെ നാദിർഷയാണ് പി.സി. ജോർജ് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.ഇന്നത്തെ തലമുറയിലെ മതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്നങ്ങൾ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പി സി ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *