മുംബൈ:വാഹനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ആറ് എയർബാഗുകൾ അടിസ്ഥാന ഫീച്ചറായി അവതരിപ്പിച്ച് ഹ്യൂണ്ടായി. ഹ്യുണ്ടായി ഇന്ത്യയിൽ എത്തിക്കുന്ന എല്ലാ വാഹനങ്ങളിലും അടിസ്ഥാന വേരിയന്റുകൾ മുതലുള്ള മോഡലുകളിൽ ആറ് എയർബാഗ് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എക്‌സ്റ്റർ ഉൾപ്പെടെ ഒടുവിലെത്തിയ മോഡലുകൾ ആറ് എയർബാഗേോട് കൂടിയാണ് ഹ്യൂണ്ടായി നിരത്തിലിറക്കിയത്. പുതിയ പ്രഖ്യാപനത്തിലൂടെ എല്ലാ മോഡലുകളിലും ആറ് എയർബാഗ് വീതം ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ വാഹന നിർമാതാക്കൾ എന്ന വിശേഷണം ഹ്യുണ്ടായി സ്വന്തമാക്കി. കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായുടെ സെഡാൻ മോഡലായ വെർണയ്ക്ക് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചത്.ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വാഹനനിരയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 13 മോഡലുകളാണുള്ളത്. ഇതിൽ ഭൂരിഭാഗം മോഡലുകളിലും ഇതിനോടകം തന്നെ ആറ് എയർബാഗുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രാന്റ് ഐ10 നിയോസ്, ഓറ, വെന്യൂ തുടങ്ങിയ മോഡലുകളിൽ ഏറെ വൈകാതെ തന്നെ ആറ് എയർബാഗുകൾ നൽകി പുറത്തിറക്കുമെന്നും ഹ്യൂണ്ടായി ഉറപ്പ് നൽകി.പടിപടിയായാണ് ഹ്യുണ്ടായിയുടെ എല്ലാ വാഹനങ്ങളിലും കൂടുതൽ സുരക്ഷ ഫീച്ചറുകൾ സ്ഥാനം പിടിക്കുന്നത്. അടുത്തിടെ എല്ലാ മോഡലുകളിലും ത്രീ പോയന്റ് സീറ്റ് ബെൽറ്റും എല്ലാ സീറ്റുകളിലും സീറ്റ്‌ബെൽറ്റ് റിമൈൻഡറുകളും ഒരുക്കിയിരുന്നു.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
