കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും. ടെന്നീസ്, ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും. മേളയുടെ ആദ്യ ടീം വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം.

എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *