കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ക്ഷയരോഗികൾക്കുള്ള പോഷകാഹാര കിറ്റിൻ്റെ വിതരണ ഉദ്ഘാടനം ബഹു.എം എൽ എ . പി ടി എ റഹീം നിർവ്വഹിച്ചു. നിലവിലുള്ള 9 രോഗികൾക്കുള്ള ഈ മാസത്തെ കിറ്റ് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഏറ്റുവാങ്ങി.
രോഗികൾക്ക് ചുരുങ്ങിയത് 6 മാസം മുതൽ ചികിൽസാ കാലാവാധി വരെ കിറ്റ് ലഭിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽകുന്നുമൽ അറിയിച്ചു. ക്ഷയരോഗ ചികിൽസ ഫലപ്രദമാക്കാനും മരുന്നു കഴിക്കുമ്പോഴുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും മരുന്നിനോടുള്ള പ്രതികരണശേഷി വർദ്ധിപ്പിക്കാനും പോഷകാഹാരം വളരെ പ്രധാനമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. അർച്ചന അഭിപ്രായപ്പെട്ടു.\
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശ്രീ. അനിൽകുമാർ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാൻ ശ്രീ. ചന്ദ്രൻ തിരുവലത്ത്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷബ്നാ റഷീദ്, ഹെൽത്ത് ഇൻസ്പക്ടർ എം.ജി. സജീഷ് , കെ.പി.സജീവൻ, എന്നിവർ സംസാരിച്ചു.
