സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രം ‘വണങ്കാനി’ൽ നിന്നും സൂര്യ പിന്മാറി. ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി.
‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാല തന്നെയാണ് അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. ‘വണങ്കാൻ’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‍ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത് എന്നും ബാല പറയുന്നു.’നന്ദ’യില്‍ ഞാന്‍ കണ്ട സൂര്യയെയും ‘പിതാമഹനി’ല്‍ ഞാന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം ‘വണങ്കാന്‍’ ചിത്രീകരണം തുടരും.’- ബാല പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. മറ്റൊരു താരത്തെ ചിത്രത്തില്‍ നായകനാക്കാനാണ് ബാല ആലോചിക്കുന്നത്.18 വര്‍ഷത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു ‘വണങ്കാന്‍’. നന്ദ, പിതാമഹന്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒന്നിച്ചത്.