നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്.രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്.

‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അതിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗ്രത പാലിക്കൂ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ.’–മീന കുറിച്ചു.

അതേസമയം മീന പ്രധാനവേഷത്തിലെത്തുന്ന മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്. ദൃശ്യം 2വിനു ശേഷം മോഹൻലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *