പാലക്കാട് കഞ്ചിക്കോട് പ്രവർത്തിക്കുന്ന ബ്രൂവറിയിൽ നിന്നും ബിയര്‍ മോഷ്ടിച്ച എക്‌സൈസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്‍റ് ചെയ്തത്. ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബ്രൂവറിയില്‍ സാധാരണഗതിയിലുള്ള എക്‌സൈസ് പരിശോധന നടന്നിരുന്നു. ഇതിനിടയിലാണ് പ്രിജു ബിയര്‍ മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് ബ്രൂവറി അധികൃതര്‍ പരാതി നല്‍കിയിരുന്നു.പരാതി കിട്ടിയപ്പോൾ, എക്സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു.
എക്സൈസ് ഇന്‍റലിജന്‍സ് കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. മദ്യ നിർമാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സി ടി പ്രിജു.വെള്ളിയാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് കമ്മിഷണര്‍
സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *