കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി എത്തുന്നവർക്ക് ആരോഗ്യ വിരുന്നൊരുക്കി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും, പോലീസ് അസോസിയേഷനും. കലാ പ്രകടനങ്ങൾ ആസ്വദിക്കാൻ കോഴിക്കോട് എത്തുന്നവർക്ക് ഔഷധ കൂട്ടുള്ള ചുക്കുകാപ്പി നൽകിയാണ് ഇവർ സ്വീകരിക്കുന്നത് കലോത്സവം തുടങ്ങിയ ദിനം മുതൽ ഇവർ ഇത് നൽകുന്നുണ്ട്.ശർക്കര,കാപ്പി, ചുക്ക്, മല്ലി, കുരുമുളക് പൊടി,കഞ്ഞികൂർക്കൽ,കറുകപ്പട്ട,തിപ്പല്ലി,ചെറിയുള്ളി,സർവ്വസുഗന്ധി,തുളസിയില,ഏലം അങ്ങനെ 12 കൂട്ടുകൾ ചേർത്താണ് ഈ പോലീസുകാരുടെ സ്പെഷ്യൽ കാപ്പി തയ്യാറാക്കുന്നത്.അയ്യായിരം ഗ്ലാസോളം ഒരു ദിവസം ഇവർ നൽകുന്നുണ്ട്,ഡ്യൂട്ടി കഴിഞ്ഞു പോയ ഉദ്യോഗസ്ഥരാണ് ഇതിനായി എത്തുന്നത്,അസോസിയേഷൻ നേതാക്കളായ പവിത്രൻ,രജീഷ്,ശശി കുമാർ,വി ഷാജു,സുനിൽകുമാർ,ശ്രീജിഷ് തുടങ്ങിയ ആളുകളാണ് ഇതിനായി നേതൃത്വം നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *