കാസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ അശ്ലീല വീഡിയോ കണ്ടതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍.
ഫെബ്രുവരി മൂന്നിന് രാത്രി സഞ്ജു മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.