ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎസിന്റെ നാടുകടത്തല്‍ ആദ്യ സംഭവമല്ലെന്നും വര്‍ഷങ്ങളായി തുടരുന്ന അതേ വ്യവസ്ഥകള്‍ പ്രകാരമാണ് യുഎസ് നടപടിയെന്നും ജയശങ്കര്‍ പറഞ്ഞു.

‘അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതല്‍ തിരിച്ചയയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ വിലങ്ങു വയ്ക്കുന്നത് അമേരിക്കന്‍ സര്‍ക്കാര്‍ നയമാണ്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. അനധികൃത കുടിയേറ്റ ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടി വേണം’ – ജയശങ്കര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *