കോഴിക്കോട് എന്‍ഐടി കെമിസ്ട്രി വിഭാഗം പ്രഫസറും ഗവേഷകനുമായിരുന്ന ഡോ. എന്‍ സീതാരാമന്‍റെ സ്മരണാർത്ഥം നടത്തിവരുന്ന പ്രഭാഷണപരമ്പരയുടെ മൂന്നാം പതിപ്പ് ദയാപുരത്ത് പാട്രണ്‍ സി.ടി അബ്ദുറഹിം ഉദ്ഘാടനം ചെയ്തു.കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ്, ദയാപുരം വിമന്‍സ് കോളേജ്, കാലിക്കറ്റ് കെമിസ്ട്രി കളക്ടീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്ദ.യാപുരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിമ്മി ജോണ്‍ വി അധ്യക്ഷയായിരുന്നു. എന്‍ഐടി കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ് പ്രഫസർ ഡോ. ജി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ദയാപുരം കോളേജ് അക്കാദമിക് ഡവലപ്മെന്‍റ് ഓഫീസർ രവി ജെ. ഇസഡ് , കാലിക്കറ്റ് കെമിസ്ട്രി കളക്ടീവ് സെക്രട്ടറി ഡോ. കെ.കെ ദേവദാസന്‍ എന്നിവർ സംസാരിച്ചു. ഡോ. എന്‍ സീതാരാമന്‍റെ മകള്‍ ജയലക്ഷ്മി സീതാറാം സന്നിഹിതയായിരുന്നു.’ഗ്രീന്‍ ആള്‍ട്ടർനേറ്റീവ് ഫോർ ഫുഡ് സേഫ്റ്റി’ എന്ന വിഷയത്തില്‍ എന്‍ഐടി കെമിസ്ട്രി ഡിപ്പാർട്ട്മെന്‍റ് പ്രഫസർ ഡോ.ലിസ ശ്രീജിത്ത് പ്രഭാഷണം നടത്തി. തുടർന്ന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്‍റർ എഡ്യുക്കേഷന്‍ ഓഫീസർ ബിനോജ് ദേവയുടെ നേതൃത്വത്തില്‍ ലിക്വിഡ് നൈട്രജന്‍ പ്രൊപല്‍ഷന്‍ ഷോ നടത്തി. പരമ്പരയുടെ ഭാഗമായി വിവിധ സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്കായി നടത്തിയ ക്വിസ്, പോസ്റ്റർ പ്രസന്‍റേഷന്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്കി. ദയാപുരം കോളേജ് ഫിസിക്സ് വിഭാഗം മേധാവി പി. അമൃത മോഹന്‍ദാസ് സ്വാഗതവും കാലിക്കറ്റ് കെമിസ്ട്രി കളക്ടീവ് ട്രഷറർ പ്രഫ. സി ഹാരിസ് നന്ദിയും പറഞ്ഞു. 
ദയാപുരം കോളേജ് ഒരുക്കിയ സൌരനിരീക്ഷണത്തോടെ മൂന്നാം പതിപ്പ് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *